പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

കെ ജെ സണ്ണി

പ്രസിഡൻ്റ്

ദേവികൃഷ്ണ

വൈസ് പ്രസി‍ഡണ്ട് & ചെയർപെഴ്സണ്‍, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

റെജി മേച്ചേരി

ചെയര്‍പെഴ്സണ്‍,വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി

റഷീദ് മങ്ങാടന്‍

ചെയര്‍പെഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ആശ ബാബു

ചെയര്‍പെഴ്സണ്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

എന്‍ അനൂപ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥിതി വിവരങ്ങൾസ്ഥലം : വൈക്കം താലൂക്ക്, കോട്ടയം ജില്ല, കേരളംവാർഡുകൾ : 16   |   നിയമസഭാ മണ്ഡലം : വൈക്കം   |   ലോക്സഭാ മണ്ഡലം : കോട്ടയം   ‌|  വില്ലേജ് : ചെമ്പ്ആകെ ജനസംഖ്യ (2011) : 21,049   |   വിസ്തീർണ്ണം : 18.42 ച.കി.മി

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

ഈ ഗ്രാമത്തിലെ ഭൂമിയില്‍ ഭൂരിഭാഗവും ദേവസ്വങ്ങളുടേതായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലത്ത് പ്രധാന മന്ത്രിയായിരുന്ന രാമയ്യന്‍ ദളവ വള്ളിക്കുന്നിന്റെ ആസ്ഥാനമായ ബ്രഹ്മമംഗലത്ത് ഇല്ലിക്കോട്ട സ്ഥാപിച്ചു.  അതിര്‍ത്തി സംരക്ഷിക്കാനും തിരുവിതാംകൂറിന്റെ സംരക്ഷണത്തിനും വേണ്ടി നിര്‍മ്മിച്ചതാണ് ഈ കോട്ട. ദേവസ്വം സ്വത്തുക്കള്‍ ഇടപ്രഭുക്കള്‍ക്ക് കൈമാറിയതോടെ ജന്മിമാര്‍ രൂപംകൊണ്ടു. ജന്മിത്വവും അയിത്തവും ഈ പ്രദേശത്ത് നിലനിന്നിരുന്നു. ഈ പ്രദേശത്ത് മത്സ്യം ധാരാളം ലഭിച്ചിരുന്നു. മത്സ്യത്തിന് തമിഴ് ബ്രഹ്മണര്‍ ചമ്പ എന്നു പറഞ്ഞിരുന്നു എന്നും പറയപ്പെടുന്നു. ചമ്പ ലഭിച്ചിരുന്ന സ്ഥലം ചമ്പുവും പിന്നീട് ചെമ്പുമായി മാറിയതാകാം. ചുവന്ന മണ്ണുള്ള ഭൂമി എന്നര്‍ഥം വരുന്ന ചെംഭൂവാണ് പിന്നീട് ചെമ്പ് ആയിത്തീര്‍ന്നത് എന്നും അഭിപ്രായമുണ്ട്. വൈക്കം പത്മനാഭപിള്ള, പാലിയത്തച്ഛന്‍ എന്നിവര്‍ക്കൊപ്പം ബ്രിട്ടീഷ്...

കൂടുതൽ വായിക്കുക