ചെമ്പ് ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31 മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 31 നകം അക്ഷയാ കേന്ദ്രം വഴി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കേണ്ടതാണ്.
ഓപ്പറേഷന്‍ തൂഫാന്‍ 2.0

ഓപ്പറേഷൻ തൂഫാൻ 2.0 – ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി - പഞ്ചായത്ത് തല ഉദ്ഘാടനം

ചെമ്പ് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ “ഓപ്പറേഷൻ തൂഫാൻ 2.0 – ദി നാർക്കോ ഹണ്ട്” എന്ന പേരിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. 2026 സെപ്റ്റംബർ 28-ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ പരിപാടി നടന്നു.

പരിപാടിയുടെ ഉദ്ഘാടനം ചെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  ശ്രീമതി.ദേവികൃഷ്ണ നിർവഹിച്ചു. യുവാക്കളിലും പൊതുജനങ്ങളിലും ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സമൂഹത്തിന്‍റെ പങ്കാളിത്തം ഉറപ്പാക്കുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

ഓപ്പറേഷന്‍ തൂഫാന്‍ 2.0