ക്ഷേമ പെന്‍ഷനുകള്‍

👴🏻 👩🏻‍🦽 👩🏻

സാമൂഹ്യസുരക്ഷാ പെൻഷനുകൾ

ചെമ്പ് ഗ്രാമപഞ്ചായത്ത്

🏛️ സാമൂഹ്യസുരക്ഷാ പെൻഷനുകൾ

കേരള സർക്കാർ നൽകുന്ന സാമൂഹ്യ സുരക്ഷാ പെൻഷനുകൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വയോജനങ്ങൾ, വിധവകൾ, ഭിന്നശേഷിക്കാർ, കർഷക തൊഴിലാളികൾ, 50 വയസ്സിന് മുകളിലുള്ള അവിവാഹിത വനിതകൾ തുടങ്ങിയവർക്ക് നൽകുന്ന ധനസഹായമാണ്. അർഹരായവർക്ക് പ്രതിമാസം പെൻഷൻ ലഭിക്കുന്നതിലൂടെ അവരുടെ അടിസ്ഥാന ജീവിതച്ചെലവുകൾക്ക് സഹായം ലഭിക്കുന്നു.

💰

നിലവിലെ പ്രധാന സാമൂഹ്യ സുരക്ഷാ പെൻഷൻ നിരക്ക്

₹2,000

പ്രതിമാസം

👴 ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ

📋 അപേക്ഷ സംബന്ധിച്ച വിവരങ്ങൾ

1. അപേക്ഷ നൽകേണ്ടത്:
ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് ഇ-ഫയലിംഗ്

2. തീരുമാനമെടുക്കുന്നതിനുള്ള സമയപരിധി:
40 ദിവസം [ജി.ഒ.(പി) 105/2002/തസ്വഭവ തീയതി 25.6.2002]

3. ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ:
ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി

📎 ഇ-ഫയൽ ചെയ്യുമ്പോൾ അപ്-ലോഡ് ചെയ്യേണ്ട രേഖകൾ

  • പ്രായം തെളിയിക്കുന്നതിന് സ്കൂൾരേഖ, ജനനസർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയിൽ ഏതെങ്കിലും ഒന്ന്.
  • സ്ഥിരതാമസം തെളിയിക്കുന്നതിന് റേഷൻകാർഡിന്റെ അല്ലെങ്കിൽ മേൽവിലാസം കാണിക്കുന്ന മറ്റ് ഏതെങ്കിലും രേഖ.
  • വരുമാനം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് [ജി.ഒ(എം.എസ്) 97/2020/ധന തീയതി 23/09/2020]
  • ആധാർ

✅ അർഹതാ മാനദണ്ഡം

  • കുടുംബ വാർഷിക വരുമാന പരിധി 1,00,000 രൂപ.
  • അറുപത് വയസ്സ് പൂർത്തിയാവണം.
  • കേരള സംസ്ഥാനത്ത് മൂന്നുവർഷമെങ്കിലും സ്ഥിര താമസമുണ്ടായിരിക്കണം [ജി.ഒ.(പി.) 47/95/സ.ക്ഷേ.വ തീയതി 13.12.95]
  • അപേക്ഷകൻ സർവീസ് പെൻഷണർ/കുടുംബപെൻഷണർ ആകരുത്.
  • അപേക്ഷകൻ ആദായ നികുതി നൽകുന്ന വ്യക്തിയാകരുത്.
  • അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറിൽ കൂടുതൽ വസ്തു ഉണ്ടാകരുത് (പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ബാധകമല്ല).
  • 2000 ച.അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ളതും ആധുനിക രീതിയിൽ ഫ്ലോറിംഗ് നടത്തിയിട്ടുള്ളതും കോൺക്രീറ്റ് ചെയ്തതുമായ വീടുകളിൽ താമസിക്കുന്നവർ ആകരുത്.
  • അംബാസിഡർ കാർ ഒഴികെ 1000 സി.സി.യിൽ കൂടുതൽ എൻജിൻ കപ്പാസിറ്റിയുള്ള ടാക്സി അല്ലാത്ത വാഹനങ്ങൾ കുടുംബത്തിലുള്ളവരോ ആകരുത്.
  • താമസിക്കുന്ന വീട്ടിൽ എയർ കണ്ടീഷണർ ഉള്ളവരാകരുത്.

🔎 അന്വേഷണ ഉദ്യോഗസ്ഥൻ

വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ

🏛️ തീരുമാനം എടുക്കേണ്ടത്

ഗ്രാമപഞ്ചായത്ത്

⚖️ അപ്പീൽ അധികാരി

ഡെപ്യൂട്ടി ഡയറക്ടർ (തദ്ദേശ സ്വയംഭരണ വകുപ്പ്)

👩 വിധവാ പെൻഷൻ

📋 അപേക്ഷ സംബന്ധിച്ച വിവരങ്ങൾ

1. അപേക്ഷ നൽകേണ്ടത്: ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് (ഇ-ഫയലിംഗ്)

2. സമയപരിധി: 40 ദിവസം [ജി.ഒ.(പി) 105/2002/തസ്വഭവ തീയതി 25.6.2002]

3. ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ: ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി

📎 ഇ-ഫയൽ ചെയ്യുമ്പോൾ അപ്-ലോഡ് ചെയ്യേണ്ട രേഖകൾ

  • വിധവ ആണെങ്കിൽ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്.
  • ഭർത്താവ് ഉപേക്ഷിച്ച് ഏഴ് വർഷം കഴിഞ്ഞതും പുനർവിവാഹിതയായിട്ടില്ലാത്തവരുമായ 50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ, ഏഴ് വർഷത്തിലധികമായി ഭർത്താവിനെ കാണാനില്ലാത്ത സ്ത്രീകൾ എന്നിവരുടെ കാര്യത്തിൽ അത് സംബന്ധിച്ച വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം. [ജി.ഒ(എം.എസ്)97/2020/ധന തീയതി 23.09.2020]
  • അപേക്ഷ നൽകുന്ന സമയത്ത് അപേക്ഷക ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും കേരളത്തിൽ സ്ഥിരതാമസമാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ (റേഷൻകാർഡ്/മേൽവിലാസം തെളിയിക്കുന്ന മറ്റ് രേഖകളുടെ പകർപ്പുകൾ).
  • വരുമാനം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് [ജി.ഒ(എം.എസ്)97/2020/ധന തീയതി 23.09.2020]

✅ അർഹതാ മാനദണ്ഡം

  • കുടുംബ വാർഷിക വരുമാന പരിധി 1,00,000 രൂപ.
  • കേരള സംസ്ഥാനത്ത് മൂന്ന് വർഷമെങ്കിലും സ്ഥിര താമസമുണ്ടായിരിക്കണം [ജി.ഒ.(പി.) 47/95/സ.ക്ഷേ.വ തീയതി 13.12.95]
  • അപേക്ഷകൻ സർവീസ് പെൻഷണർ/കുടുംബപെൻഷണർ ആകരുത്.
  • അപേക്ഷകൻ ആദായ നികുതി നൽകുന്ന വ്യക്തിയാകരുത്.
  • അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറിൽ കൂടുതൽ വസ്തു ഉണ്ടാകരുത് (പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ബാധകമല്ല).
  • 2000 ച.അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ളതും ആധുനിക രീതിയിൽ ഫ്ലോറിംഗ് നടത്തിയിട്ടുള്ളതും കോൺക്രീറ്റ് ചെയ്തതുമായ വീടുകളിൽ താമസിക്കുന്നവർ ആകരുത്.
  • അംബാസിഡർ കാർ ഒഴികെ 1000 സി.സി.യിൽ കൂടുതൽ എൻജിൻ കപ്പാസിറ്റിയുള്ള ടാക്സി അല്ലാത്ത വാഹനങ്ങൾ കുടുംബത്തിലുള്ളവരോ ആകരുത്.
  • താമസിക്കുന്ന വീട്ടിൽ എയർ കണ്ടീഷണർ ഉള്ളവരാകരുത്.

🔎 അന്വേഷണ ഉദ്യോഗസ്ഥ

ഐ.സി.ഡി.എസ്. സൂപ്പർവൈസർ

🏛️ തീരുമാനം എടുക്കേണ്ടത്

ഗ്രാമപഞ്ചായത്ത്

⚖️ അപ്പീൽ അധികാരി

ഡെപ്യൂട്ടി ഡയറക്ടർ (തദ്ദേശ സ്വയംഭരണ വകുപ്പ്)

♿ ഭിന്നശേഷി വിഭാഗക്കാർക്കുള്ള പെൻഷൻ

(അംഗവൈകല്യം സംഭവിച്ചവർ, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർ)

1. അപേക്ഷ നൽകേണ്ടത്: ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് (ഇ-ഫയലിംഗ്)

2. സമയപരിധി: 40 ദിവസം [ജി.ഒ.(പി) 105/2002/തസ്വഭവ തീയതി 25.6.2002]

3. ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ: ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി

📎 ഇ-ഫയൽ ചെയ്യുമ്പോൾ അപ്-ലോഡ് ചെയ്യേണ്ട രേഖകൾ

  • നിശ്ചിത ഫോറത്തിലുള്ള അപേക്ഷ.
  • സ്ഥിരതാമസം തെളിയിക്കുന്ന ഒരു രേഖ (റേഷൻകാർഡ്/മേൽവിലാസം കാണിക്കുന്ന മറ്റ് രേഖകളുടെ പകർപ്പുകൾ).
  • ഭിന്നശേഷി തെളിയിക്കുന്നതിന് ബന്ധപ്പെട്ട അധികാരിയിൽ നിന്നുള്ള 2017 ലെ The Rights of Persons with Disabilities Rules അനുസരിച്ചുള്ള (ഫോറം-V, VI, VII എന്നിവയിൽ) മെഡിക്കൽ സർട്ടിഫിക്കറ്റ്.
  • വരുമാനം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറിൽ നിന്നുള്ള സർട്ടിഫിക്കറ്റ് [ജി.ഒ(എം.എസ്) 97/2020/ധന തീയതി 23/09/2020]
  • ആധാർ കാർഡിന്റെ പകർപ്പ്.

✅ അർഹതാ മാനദണ്ഡം

  • കുടുംബ വാർഷിക വരുമാനപരിധി - 1,00,000 രൂപ.
  • പ്രായപരിധിയില്ല.
  • അപേക്ഷകൻ സർവീസ് പെൻഷണർ/കുടുംബപെൻഷണർ ആകരുത്.
  • അപേക്ഷകൻ ആദായ നികുതി നൽകുന്ന വ്യക്തിയാകരുത്.
  • അപേക്ഷകന്റെയോ കുടുംബത്തിന്റെയോ പേരിൽ രണ്ടേക്കറിൽ കൂടുതൽ വസ്തു ഉണ്ടാകരുത് (പട്ടികവർഗ്ഗ വിഭാഗത്തിന് ബാധകമല്ല).
  • 2000 ച.അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള ആധുനിക രീതിയിൽ ഫ്ലോറിംഗ് നടത്തിയിട്ടുള്ളതും മേൽക്കൂര കോൺക്രീറ്റ് ചെയ്തതുമായ വീടുകളിൽ താമസിക്കുന്നവരോ അംബാസിഡർ കാർ ഒഴികെ 1000 സി.സി.യിൽ കൂടുതൽ എൻജിൻ കപ്പാസിറ്റിയുള്ള ടാക്സി അല്ലാത്ത വാഹനങ്ങൾ കുടുംബത്തിലുള്ളവരോ ആകരുത്.

🔎 അന്വേഷണ ഉദ്യോഗസ്ഥർ

ഹെൽത്ത് ഇൻസ്പെക്ടർ

🏛️ തീരുമാനം എടുക്കേണ്ടത്

ഗ്രാമപഞ്ചായത്ത്

⚖️ അപ്പീൽ അധികാരി

ഡെപ്യൂട്ടി ഡയറക്ടർ (തദ്ദേശ സ്വയംഭരണ വകുപ്പ്)

👩 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ

1. അപേക്ഷ നൽകേണ്ടത്: ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക്

2. സമയപരിധി: 40 ദിവസം [ജി.ഒ.(പി) 105/2002/തസ്വഭവ തീയതി 25.6.2002]

3. ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ: ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി

📎 ഇ-ഫയൽ ചെയ്യുമ്പോൾ അപ്-ലോഡ് ചെയ്യേണ്ട രേഖകൾ

  • അവിവാഹിതയാണെന്നും വരുമാനവും പ്രായവും തെളിയിക്കുന്നതുമായ വില്ലേജ് ഓഫീസറിൽ നിന്നുള്ള സർട്ടിഫിക്കറ്റ് - മാതൃക മറ്റു രേഖകൾ വാർദ്ധക്യകാല പെൻഷൻ അപേക്ഷയിൽ ഉൾപ്പെട്ടവ.
  • ആധാർ കാർഡ്.

✅ അർഹതാ മാനദണ്ഡം

  • കുടുംബ വാർഷിക വരുമാന പരിധി - 1,00,000 രൂപ.
  • അൻപത് വയസ്സ് പൂർത്തിയാവണം.
  • കേരള സംസ്ഥാനത്ത് സ്ഥിരതാമസമുണ്ടായിരിക്കണം [G.O(Rt)നം.14/2001/സാ.ക്ഷേ.വ. തീയതി 31.03.2001]
  • അപേക്ഷക സർവീസ് പെൻഷണർ/കുടുംബപെൻഷണർ ആകരുത്.
  • അപേക്ഷക ആദായ നികുതി നൽകുന്ന വ്യക്തിയാകരുത്.
  • അപേക്ഷകയുടെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറിൽ കൂടുതൽ ഭൂമി ഉണ്ടാകരുത് (പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ബാധകമല്ല).
  • 2000 ച.അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ളതും ആധുനിക രീതിയിൽ ഫ്ലോറിംഗ് നടത്തിയിട്ടുള്ളതും കോൺക്രീറ്റ് ചെയ്തതുമായ വീടുകളിൽ താമസിക്കുന്നവർ ആകരുത്.
  • അംബാസിഡർ കാർ ഒഴികെ 1000 സി.സി.യിൽ കൂടുതൽ എൻജിൻ കപ്പാസിറ്റിയുള്ള ടാക്സി അല്ലാത്ത വാഹനങ്ങൾ കുടുംബത്തിലുള്ളവരോ ആകരുത്.
  • താമസിക്കുന്ന വീട്ടിൽ എയർ കണ്ടീഷണർ ഉള്ളവരാകരുത്.

🔎 അന്വേഷണ ഉദ്യോഗസ്ഥ

ഐ.സി.ഡി.എസ്. സൂപ്പർവൈസർ

🏛️ തീരുമാനം എടുക്കേണ്ടത്

പഞ്ചായത്ത്

⚖️ അപ്പീൽ അധികാരി

ഡെപ്യൂട്ടി ഡയറക്ടർ (തദ്ദേശ സ്വയംഭരണ വകുപ്പ്)

🌾 കർഷകത്തൊഴിലാളി പെൻഷൻ

1. അപേക്ഷ നൽകേണ്ടത്: ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് (ഇ-ഫയലിംഗ്)

2. സമയപരിധി: 45 ദിവസം [ജി.ഒ.(പി) 18/98/തൊഴിൽ തീയതി 16.4.98]

3. ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ: ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി

📎 ഇ-ഫയൽ ചെയ്യുമ്പോൾ അപ്-ലോഡ് ചെയ്യേണ്ട രേഖകൾ

  • നിശ്ചിത ഫോറത്തിലുള്ള അപേക്ഷ.
  • കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള വിടുതൽ സാക്ഷ്യപത്രം.
  • പ്രായം തെളിയിക്കുന്നതിന് സ്കൂൾ രേഖകളോ, ജനനസർട്ടിഫിക്കറ്റോ, ഡ്രൈവിംഗ് ലൈസൻസോ പാസ്പോർട്ടിന്റെ കോപ്പിയോ ഹാജരാക്കണം.
  • സ്ഥിരതാമസമാണെന്ന് തെളിയിക്കുന്ന രേഖ (റേഷൻ കാർഡ് മുതലായവ).
  • വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാനസർട്ടിഫിക്കറ്റ്.
  • താൻ ആദായനികുതിദായകനല്ല, സർവീസ് പെൻഷണർ അല്ല, തനിക്കും കുടുംബത്തിനും രണ്ടേക്കറിൽ കൂടുതൽ ഭൂമിയില്ല (പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ബാധകമല്ല) എന്നുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു പ്രസ്താവന (അനുബന്ധം-25).
  • ആധാർ കാർഡ്.

✅ അർഹതാ മാനദണ്ഡം

  • കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
  • അറുപത് വയസ് പൂർത്തിയായിരിക്കണം.
  • കർഷകതൊഴിലാളി ക്ഷേമനിധി അംഗത്വത്തിൽ നിന്നും വിടുതൽ ചെയ്തവർ ആയിരിക്കണം.
  • അപേക്ഷിക്കുന്നതിന് തൊട്ടുമുമ്പ് തുടർച്ചയായി 10 വർഷമെങ്കിലും കേരളത്തിൽ സ്ഥിരതാമസമാണെന്ന് തെളിയിക്കുന്ന രേഖ.
  • 2000 ച.അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ളതും ആധുനിക രീതിയിൽ ഫ്ലോറിംഗ് നടത്തിയിട്ടുള്ളതും കോൺക്രീറ്റ് ചെയ്തതുമായ വീടുകളിൽ താമസിക്കുന്നവരോ അംബാസിഡർ കാർ ഒഴികെ 1000 സി.സി.യിൽ കൂടുതൽ എൻജിൻ കപ്പാസിറ്റിയുള്ള ടാക്സി അല്ലാത്ത വാഹനങ്ങൾ കുടുംബത്തിലുള്ളവരോ ആകരുത്.

🔎 അന്വേഷണ ഉദ്യോഗസ്ഥർ

കൃഷി അസിസ്റ്റന്റ്

🏛️ തീരുമാനം എടുക്കുന്നതിനുള്ള അധികാര സ്ഥാനം

പഞ്ചായത്ത്

⚖️ അപ്പീൽ അധികാരി

ഡെപ്യൂട്ടി ഡയറക്ടർ (തദ്ദേശ സ്വയംഭരണ വകുപ്പ്)

🔄 റിവിഷൻ അതോറിറ്റി

സർക്കാർ

🌐

ഔദ്യോഗിക വെബ്സൈറ്റ്

സാമൂഹിക സുരക്ഷാ പെൻഷൻ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ, പെൻഷൻ തിരച്ചിൽ, സ്കീമുകൾ, അപേക്ഷാ ഫാറങ്ങൾ, സർക്കാർ ഉത്തരവുകൾ, മാനദണ്ഡങ്ങൾ തുടങ്ങിയവ അറിയുന്നതിനായി കേരള സർക്കാരിന്റെ ഔദ്യോഗിക Sevana Pension പോർട്ടൽ സന്ദർശിക്കുക.

🌐   Sevana Pension പോർട്ടൽ സന്ദർശിക്കുക 

🏛️ ചെമ്പ് ഗ്രാമപഞ്ചായത്ത്   |   സാമൂഹ്യസുരക്ഷാ പെൻഷനുകൾ