ഓപ്പറേഷന് തൂഫാന് 2.0
ഓപ്പറേഷൻ തൂഫാൻ 2.0 – ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി - പഞ്ചായത്ത് തല ഉദ്ഘാടനം
ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ “ഓപ്പറേഷൻ തൂഫാൻ 2.0 – ദി നാർക്കോ ഹണ്ട്” എന്ന പേരിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. 2026 സെപ്റ്റംബർ 28-ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ പരിപാടി നടന്നു.
പരിപാടിയുടെ ഉദ്ഘാടനം ചെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.ദേവികൃഷ്ണ നിർവഹിച്ചു. യുവാക്കളിലും പൊതുജനങ്ങളിലും ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.